എമ്പുരാനെ വീണ്ടും വെട്ടണം അല്ലെങ്കില്‍ നിരോധിക്കണം എന്ന് നേതാക്കളായ വൈകോയും ഒ. പനീര്‍ശെല്‍വവും

മലയാളസിനിമ എമ്പുരാനെതിരെ തമിഴ്‌നാട്ടില്‍ വീണ്ടും പ്രക്ഷോഭം.സിനിമയില്‍ പറയുന്ന നെടുമ്പള്ളിയിലെ ഡാം എന്ന പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.  ഈ ഭാഗം മാറ്റിയില്ലെങ്കില്‍ സിനിമ നിരോധിക്കണമെന്നാണ് പറയുന്നത്

author-image
Akshaya N K
New Update
emp

emp

പൃത്ഥ്വിരാജ് സംവിധാനം ചെയ്ത വളരെയധികം വിവാദങ്ങള്‍ക്കിരയായ മലയാളസിനിമ എമ്പുരാനെതിരെ തമിഴ്‌നാട്ടില്‍ വീണ്ടും പ്രക്ഷോഭം. സിനിമയില്‍ പറയുന്ന നെടുമ്പള്ളിയിലെ ഡാം എന്ന പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. 

മുല്ലപ്പെരിയാര്‍ ഡാമുമായി ഈ ഡാമിനെ ചേര്‍ത്തുവെച്ചുകൊണ്ടാണ് പ്രതികരണങ്ങള്‍ വരുന്നത്. രാജ്യസഭാ എം പി വൈകോയാണ് ഇത് ആദ്യമായി ചൂണ്ടിക്കാട്ടിയത്.

എമ്പുരാനില്‍ നെടുമ്പള്ളിയിലെ ഡാമിന്റെ നിര്‍മ്മിതിയെക്കുറിച്ചു പറയുന്നുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് 999 വര്‍ഷത്തേക്ക് തിരുവിതാംകൂര്‍ രാജവംശം പാട്ടത്തിനായി നല്കിയ സ്ഥലത്താണ് ഡാം പണിതത് എന്നതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാമ്യതയാണ് തമിഴ് നേതാക്കളെ ചൊടിപ്പിച്ചത്. ഈ ഭാഗം മാറ്റിയില്ലെങ്കില്‍ സിനിമ നിരോധിക്കണമെന്നാണ് വൈകോ പറയുന്നത്.

ഇതിനെ അനുകൂലിച്ചുകൊണ്ടാണ് പനീര്‍ശെല്‍വം രംഗത്തെത്തിയത്. തന്റെ മണ്ഡലമായ തേനിയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പ്രതികരിക്കുന്നതെന്ന് പനീര്‍ശെല്‍വം പറഞ്ഞു. തേനിലുള്ള കര്‍ഷകര്‍ക്ക് ഈ ഡാമില്‍ നിന്നാണ് വെള്ളമെത്തുന്നത്.  അവരുടെ ഇടയിലുള്ള കാലാകാലങ്ങളായുള്ള സത്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും, ഇത് ഡാമിന്റെ ഉടമസ്ഥതയുള്ള രണ്ടു സംസ്ഥാനങ്ങളെയും സാരമായി ബാധിക്കുമെന്നും, അതുകൊണ്ട് ആ ഭാഗങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.

 

ban cinema mullaperiyar dam tamilnadu Kerala Tamil Nadu Empuraan