വെറുംകൈയോടെ വീട്ടില്‍ നിന്നിറങ്ങി; ഇന്ന് മഞ്ജുവിന്റെ ആസ്തി അറിയുമോ?

50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് മഞ്ജു സിനിമകള്‍ക്കായി ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷവും തുനിവ് പോലുള്ള തമിഴ് ചിത്രങ്ങള്‍ക്ക് ഒരു കോടി രൂപയും മഞ്ജു പ്രതിഫലം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

author-image
Biju
New Update
manju

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. പൊതുവെ മലയാളികള്‍ സൂപ്പര്‍സ്റ്റാര്‍ പദവി നടന്മാര്‍ക്കു മാത്രം നല്‍കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ആ പദവി നേടിയെടുത്ത ഏക നടിയും മഞ്ജുവാണ്.

14 വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ്.

50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് മഞ്ജു സിനിമകള്‍ക്കായി ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷവും തുനിവ് പോലുള്ള തമിഴ് ചിത്രങ്ങള്‍ക്ക് ഒരു കോടി രൂപയും മഞ്ജു പ്രതിഫലം കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

അഭിനയത്തിനൊപ്പം തന്നെ പരസ്യരംഗത്തും സജീവമാണ് മഞ്ജു വാര്യര്‍. കല്യാണ്‍, മൈജി, റീഗല്‍ ജ്വല്ലറി, കിച്ചന്‍ ട്രഷര്‍, ഉജാല ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ക്ക് വേണ്ടി മഞ്ജു പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ക്ക് മഞ്ജു വലിയ തുക തന്നെ ഈടാക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

150 കോടിയോളമാണ് മഞ്ജുവാര്യരുടെ ആകെ ആസ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മലയാളത്തില്‍ മാത്രമല്ല, ഇന്ന് തമിഴിലും മുന്‍നിര നായികയാണ് മഞ്ജു വാര്യര്‍. അജിത്ത്, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിവരുടെ നായികയായും മഞ്ജു അഭിനയിച്ചു.

manju warrier