/kalakaumudi/media/media_files/2025/02/05/2EZBApSh9kRx2C1gLksM.jpg)
pushplatha
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു.ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകളില്‍ നായികയായിട്ടുണ്ട്.
ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്‌സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതല്‍ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. നടനും നിര്‍മാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം.
1958ല്‍ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. എം.ജി.ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവരുടെ നായികയായും തിളങ്ങി.