തമിഴ് സൂപ്പർസ്റ്റാർ സൂര്യയും കുടുംബവും മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്ത വാർത്തകൾ പല രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ വന്നത്. സൂര്യയുടെ കുടുംബത്തിൽ നിന്നും അകന്നു താമസിക്കാൻ എന്ന പ്രചാരണം മുതൽ ജ്യോതിക സൂര്യ വേർപിരിയുന്നു എന്ന രീതിയിൽ വരെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും അല്ല മക്കൾക്കും ജ്യോതികക്കും വേണ്ടിയാണു ഈ മുബൈ ഷിഫ്റ്റ് എന്നാണ് സൂര്യ പറയുന്നത്.
സൂര്യയും ജ്യോതികയും ഇപ്പോൾ മുഴുവൻ സമയവും മുംബൈയിലാണ് താമസിക്കുന്നത്, അവരുടെ മക്കളായ ദിയയും ദേവും മുംബൈയിലെ സ്‌കൂളിൽ ആണ് പഠിക്കുന്നത്. കുടുംബത്തെ സംബന്ധിച്ചിടത്തോളം, ഈ ഷിഫ്റ്റ് ജ്യോതികയുടെ കരിയറിൽ ഉണ്ടാക്കിയേക്കാവുന്ന വലിയ മാറ്റങ്ങളും. കുഞ്ഞുങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും മാത്രമാണ്. .
ജ്യോതിക 18 വയസ്സുള്ളപ്പോൾ ചെന്നൈയിലേക്ക് മാറിയാണ് 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു അവൾ എന്നോടൊപ്പം ആയിരുന്നു മുഴുവൻ സമയവും. എൻ്റെ കുടുംബം, ഞാൻ കുഞ്ഞുങ്ങൾ എന്നിവയ്ക്കായാണ് അവൾ മുഴുവൻ സമയവും വിനിയോഗിച്ചത്. അവൾ അവളുടെ കരിയർ, സുഹൃത്തുക്കൾ, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം വേണ്ടെന്ന് വച്ച് ചെന്നൈയിൽ നിലകൊണ്ടു.
കോവിഡിന് ശേഷം, ഒരു മാറ്റത്തിൻ്റെ ആവശ്യമുണ്ടെന്ന് തോന്നി. മുംബൈയിലേക്കുള്ള മാറ്റം ജ്യോതികയ്ക്ക് കൂടുതൽ ക്രിയേറ്റിവ് ആയി മാറ്റങ്ങൾ വരുത്തും എന്ന് എനിക്ക് തോന്നി. പിന്നെ കുഞ്ഞുങ്ങളുടെ പഠനം. “ജ്യോതിക പലപ്പോഴും ഏറെ വലിയ വെല്ലുവിളികൾ നേരിടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യവും സമയവും അവർക്ക് വേണ്ടിയുള്ളത് എത്ര പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി. പുരുഷന്മാരെപ്പോലെ, സ്ത്രീകൾക്ക് അവധികളും സൗഹൃദങ്ങളും കുടുംബത്തോടൊപ്പമുള്ള സമയവും ആവശ്യമാണ്. ഇപ്പോൾ, ജ്യോതിക തൻ്റെ കുടുംബത്തിനും പഴയ സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു, ഇത് വ്യക്തിപരമായും തൊഴിൽപരമായും അവൾക്ക് ഗുണമാണ്. മുംബൈയിലെ അവളുടെ പഴയ തൻ്റെ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ മാറ്റം അനിവാര്യമാണ്, ഗുണകരവുമാണ്- സൂര്യ പറഞ്ഞൂ.
സൂര്യയെ സംബന്ധിച്ചിടത്തോളം മുംബൈ ഒരു വളരെ വലിയ മാറ്റമാണ് ഇവർക്ക് നൽകിയത്. നഗരത്തിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാം. ചെന്നൈയിലോ കേരളത്തിലോ പോകുമ്പോൾ ഉണ്ടാകുന്ന സ്റ്റാർഡം ഇഷ്യൂ സൂര്യക്ക് മുംബൈ നൽകുന്നില്ല എന്നതാണ് വാസ്തവം. തിരക്കേറിയ നഗരത്തിൽ അധികം ആരും സൂര്യയെ ശ്രദ്ധിക്കാത്തതുകൊണ്ടുതന്നെ തൻ്റെ കുട്ടികളുമായി ഏതു സമയത്തും പുറത്തിറങ്ങാം, പാർക്കിൽ പോകാം അവർക്കായി നല്ല നിമിഷങ്ങൾ ചിലവിടാൻ ഒക്കെ ആകുന്നുണ്ട് താര ദമ്പതികൾക്ക്.
ഓരോ മാസവും ഏകദേശം 10 ദിവസത്തെ ലീവ് എടുത്ത് ചെന്നൈയിലും മുംബൈയിലും ആയി ജീവിതം ആസ്വദിക്കാൻ കഴിയുന്നുണ്ട്. ആ ദിവസങ്ങളിൽ, ഞാൻ പൂർണ്ണമായും കുഞ്ഞുങ്ങൾക്കും കുടുംബത്തിനും വേണ്ടിയാണു ചെലവിടുന്നത്. ഫോൺ കോൾ പോലും ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നില്ല- സൂര്യ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
