/kalakaumudi/media/media_files/2025/09/11/loka-2025-09-11-07-12-05.jpg)
തിരുവനന്തപുരം: കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര നൂറ് കോടി ക്ലബ്ബിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഏഴ് ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയത്. കേരളത്തിന് അകത്തും പുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഓവര്‍സീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ 10 മല്യണ്‍ ഡോളര്‍ കളക്ഷന്‍ നേടുന്ന ചിത്രമായും ലോക മാറി.
കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെന്‍ഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്.
കേരളത്തില്‍ ഇപ്പൊള്‍ ദിവസേന 1400 ഓളം ഷോകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പന്‍ കാമിയോ റോളുകളും സൂപ്പര്‍ ഹിറ്റാണ്. കേരളത്തില്‍ വേഫെറര്‍ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിരിക്കുന്നത് വമ്പന്‍ വിതരണക്കാരാണ്. തമിഴില്‍ എ ജി എസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍, തെലുങ്കില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ- ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബംഗ്ലാന്‍, കലാസംവിധായകന്‍- ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്.