ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രമാണ് കൂലി. കന്നഡയില്‍ നിന്നുള്ള ഒരു വമ്പൻ താരവും കൂലിയിലുണ്ടാകും. കന്നഡയില്‍ നിന്ന് ഉപേന്ദ്രയാണ് രജനികാന്ത് ചിത്രത്തില്‍ ഉണ്ടാകുകയെന്നത് ഉറപ്പായത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 14ന് ആയിരിക്കും റിലീസെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.