നമ്രത ശിരോദ്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഹേഷ് ബാബു

നടിയും പ്രമുഖ മോഡലുമായിരുന്ന നമ്രത 1993 ലെ മിസ് ഇന്ത്യ പട്ടം നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം എഴുപുന്ന തരകന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

author-image
Biju
New Update
namritha

ഭാര്യ നമ്രത ശിരോദ്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. 'ജന്മദിനാശംസകള്‍ എന്‍എസ്ജി, എല്ലാം ഇത്രയധികം കൃപയോടും സ്നേഹത്തോടും കൂടി ഒരുമിച്ച് നിര്‍ത്തിയതിന് നന്ദി, ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കഴിയില്ല' എന്നാണ് നമ്രതയുടെ ചിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് മഹേഷ് ബാബു കുറിച്ചത്. ആരാധകരും നമ്രതയ്ക്ക് ആശംസകള്‍ അറിയിച്ചെത്തുന്നുണ്ട്. നമ്രതയുടെ 54  ാം ജന്മദിനമായിരുന്നു ഇന്നലെ.

'എന്റെ ജീവിതം ഇത്രമനോഹരമാക്കിയതിന് നിങ്ങളോട് സ്നേഹം കൂടുതല്‍ സ്നേഹം' എന്ന് പ്രിയതമന്റെ ആശംസകയ്ക്ക് കമന്റുമായി നമ്രതയും എത്തി.

നടിയും പ്രമുഖ മോഡലുമായിരുന്ന നമ്രത 1993 ലെ മിസ് ഇന്ത്യ പട്ടം നേടിയിരുന്നു. ഹിന്ദി, തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് തിളങ്ങിയത്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം എഴുപുന്ന തരകന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2000ല്‍ വംശി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് മഹേഷ് ബാബുവും നമ്രത കണ്ടുമുട്ടുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. വിവാഹത്തിനു ശേഷം നമ്രത സിനിമ ഉപേക്ഷിച്ചു. ഗൗതം, സിതാര എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികള്‍ക്ക്.