/kalakaumudi/media/media_files/2025/08/25/mahesh-narayanan-2025-08-25-13-33-49.jpg)
Mahesh Narayanan
സൗഹൃദങ്ങള്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും വളരെ മുതല്‍കൂട്ടാവാറുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷണങ്ങള്‍ നടത്താന്‍ സുഹൃത്തുക്കള്‍ നമ്മളെ പ്രോത്സാഹിപ്പിക്കും. സീ യു സൂണ്‍ ചെയ്യാന്‍ ഫഹദ്, അറിയിപ്പിന്റെ സമയത്തു ചാക്കോച്ചന്‍, നിങ്ങള്‍ ഇങ്ങനെയൊരു കഥ ആലോചിക്ക് എന്നൊക്കെ പറഞ്ഞു പിന്നില്‍നിന്ന് പ്രോത്സാഹിപ്പിക്കാന്‍ സുഹൃത്തുക്കളുള്ളത് ഒരുപാട് ഗുണം ചെയ്യാറുണ്ട്.
ഇപ്പോള്‍ ചെയ്യുന്ന മമ്മൂട്ടി മോഹന്‍ലാല്‍ സിനിമയുടെ പിന്നിലും അത്തരമൊരു പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമ ചെയ്യാന്‍ പ്രചോദനം. മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ മനസ്സില്‍ കണ്ടല്ല സിനിമ പ്ലാന്‍ ചെയ്തത്. എന്നാല്‍ കഥയറിഞ്ഞപ്പോള്‍ ഫഹദാണ് മമ്മൂക്കയോടൊക്കെ പറയാന്‍ നിര്‍ദ്ദേശിച്ചത്. ഓരോ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ ഒരു ചിത്രം ചെയ്ത നിര്‍മ്മാതാവ് അടുത്തചിത്രത്തിനും നമുക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നത് വലിയ കാര്യമാണല്ലോ. മഹേഷ് നാരായണന്റെ വാക്കുകള്‍
ഫഹദ് ഫാസിലുമായുള്ള ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത് ഇങ്ങനെയാണ്.
സുഹൃത്തുകൂടി ആയതിനാല്‍ ഫഹദിന് എന്റെ ഐഡിയാസ് വേഗം മനസ്സിലാവും. അദ്ദേഹം പറയുന്നത് വേഗം എനിക്കും പിടികിട്ടും. എന്റെ മനസ്സിലുള്ള കഥകളെല്ലാം തന്നെ അദ്ദേഹത്തിനറിയാം. ആ ഒരു കണക്ഷന്‍ ഞങ്ങള്‍ തമ്മിലുണ്ട്, സിനിമയ്ക്കപ്പുറം രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് മഹേഷ്‌നാരായണന്റെ ഈ വാക്കുകളില്‍ നിന്ന് വളരെ വ്യക്തമാകുന്നുണ്ട്. മഹേഷ് നാരായണന്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
