പരിഹാസ കമന്റിനു മറുപടിയുമായി സിനിമാ താരം മാളവിക മോഹനന്‍

സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തിനെതിരെ കളിയാക്കുന്ന തരത്തിലുള്ള കമന്റുകള്‍.സിനിമാതാരം മാളവികാ മോഹനന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്.

author-image
Akshaya N K
Updated On
New Update
mm

ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ സ്വന്തം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായ ഹൃദയപൂര്‍വ്വം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.അതില്‍ മാളവിക മോഹനന്‍ പോസ്റ്റു ചെയ്ത ചിത്രങ്ങള്‍ക്കു താഴെയാണ് പരിഹാസ കമന്റുകള്‍ വന്നത്.

 "65 കാരന്റെ കാമുകയായി 30 കാരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്ത് പറ്റി?" എന്ന കമന്റിന് ചുട്ട മറുപടിയുമായി മാളവിക രംഗത്തെത്തി.

"ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്", എന്നാണ് മാളവിക പറഞ്ഞത്.

ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രത്തെ വളരെ പ്രതീകഷയോടെയാണ് ആരാധകരും, കുടുംബപ്രേക്ഷകരും നോക്കിക്കാണുന്നത്.


movie mohanlal malayalam movie Malayalam Movie News mohanlal movie Sathyan Anthikad malavika mohanan hridayapoorvam