17 സിനിമകളില്‍ പതിനൊന്നും നഷ്ടം

ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്.

author-image
Biju
New Update
gds

കൊച്ചി: ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റര്‍ കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍. റിലീസ് ചെയ്ത  17 സിനിമകളില്‍ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷന്‍ വിശദീകരിക്കുന്നത്. 

ഒന്നരക്കോടി മുടക്കിയ 'ലവ് ഡെയ്ല്‍' എന്ന സിനിമയ്ക്ക് തിയറ്ററില്‍ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതില്‍ തിയറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. 

സിനിമകളുടെ പേരും ബജറ്റും തിയറ്റര്‍ ഷെയറും

1.ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയറ്റര്‍ ഷെയര്‍: 45,000

2.ലവ് ഡെയ്ല്‍, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയറ്റര്‍ ഷെയര്‍: 10,000

3.നാരായണീന്റെ മൂന്നാണ്‍മക്കള്‍, ബജറ്റ്: 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം), തിയറ്റര്‍ ഷെയര്‍: 33,58,147

4.ബ്രൊമാന്‍സ്, ബജറ്റ്: 8,00,00,000 (8 കോടി), തിയറ്റര്‍ ഷെയര്‍: 4,00,00,000

5.ദാവീദ്, ബജറ്റ്: 9,00,00,000 (9 കോടി), തിയറ്റര്‍ ഷെയര്‍: 3,50,00,000

6.പൈങ്കിളി, ബജറ്റ്: 5,00,00,000 (5 കോടി), തിയറ്റര്‍ ഷെയര്‍: 2,50,00,000

7.ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റര്‍ ഷെയര്‍: 11,00,00,000

8.ചാട്ടുളി, ബജറ്റ്: 3,40,00,000 (3 കോടി 40 ലക്ഷം), തിയറ്റര്‍ ഷെയര്‍: 32,00,000

9.ഗെറ്റ് സെറ്റ് ബേബി, ബജറ്റ്: 9,99,58,43 (9 കോടി), തിയറ്റര്‍ ഷെയര്‍: 1,40,00,000

10.തടവ്, വിവരങ്ങള്‍ ലഭ്യമല്ല

11.ഉരുള്‍, ബജറ്റ്: 25,00,000 (25 ലക്ഷം), തിയറ്റര്‍ ഷെയര്‍: 1,00,000

12.മച്ചാന്റെ മാലാഖ, ബജറ്റ് :5,12,20,460 (5 കോടി 12 ലക്ഷം), തിയറ്റര്‍ ഷെയര്‍: 40,00,000

13.ആത്മ സഹോ, ബജറ്റ് :1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റര്‍ ഷെയര്‍: 30,000

14.അരിക്,  ബജറ്റ് : 1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റര്‍ ഷെയര്‍: 55,000

15.ഇടി മഴ കാറ്റ്, ബജറ്റ് : 5,74,03,000 (5 കോടി 74 ലക്ഷം), തിയറ്റര്‍ ഷെയര്‍: 2,10,000

16.ആപ് കൈസേ ഹോ, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റര്‍ ഷെയര്‍: 5,00,000

17.രണ്ടാം യാമം, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റര്‍ ഷെയര്‍: 80,000

ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിര്‍മാതാക്കളുടെ അസോസിയേഷന്‍ പുറത്തുവിടുന്നത്.

malayalam movie Malayalam Movie News