/kalakaumudi/media/media_files/2025/10/28/ahana-2025-10-28-18-15-03.jpg)
നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്ന് സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ സുപരിചിതരാണ്. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും വിവാഹം നടക്കാന്‍ കാരണമായൊരു സംഭവത്തെ കുറിച്ച് നടന്‍ മുകേഷ് പറഞ്ഞ കഥയാണ് ശ്രദ്ധ നേടുന്നത്.
അഹാനയ്ക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിലാണ് മുകേഷ് ഈ കഥ പറഞ്ഞത്. മുകേഷിന്റെ വാക്കുകളിങ്ങനെ: 'കൃഷ്ണകുമാര്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. കല്യാണം കഴിക്കണമെന്ന് രണ്ടു പേര്‍ക്കും ആഗ്രഹമുണ്ട്. അവര്‍ തമ്മില്‍ ഭയങ്കര പ്രേമമാണ്, എന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമില്ല. എന്നാല്‍ ഇവര്‍ക്ക് പിരിയാന്‍ മനസില്ല, എന്ത് ചെയ്യണമെന്ന് അറിയില്ല, ഒടുവില്‍ കൃഷ്ണകുമാര്‍ മമ്മൂക്കയോട് ഒരു ഉപദേശം ചോദിച്ചു.
'അദ്ദേഹം കൃഷ്ണകുമാറിനോട് ചോദിച്ചു, 'നീ സ്വീകരിക്കുമോ?'. തീര്‍ച്ചയായുമെന്ന് അവന്‍ പറഞ്ഞു. 'ഇഷ്ടമുള്ള പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിച്ചോളൂ. അതില്‍ ഒരു തെറ്റുമില്ല. പക്ഷേ ആ പെണ്‍കുട്ടിയെ പോറ്റാനുള്ള ആത്മവിശ്വാസം നിനക്ക് ഉണ്ടോ?' അപ്പോള്‍ കൃഷ്ണകുമാര്‍ ഒന്ന് നോക്കി. എന്നിട്ട് മമ്മൂക്കയുടെ കൈ പിടിച്ചു പറഞ്ഞു. ഞാന്‍ വെയിറ്റ് ചെയ്യാം, സ്വന്തം കാലില്‍ നിന്നിട്ട് അവളെ കല്യാണം കഴിക്കുന്ന കാര്യം നോക്കാം.'
'പിറ്റേന്ന് ഒരു ഫോണ്‍ കാള്‍. അപ്പ ഹാജിയാണ്. അവന്‍ പറഞ്ഞു, 'മുകേഷ് എനിക്ക് സീരിയസ് ആയിട്ടൊരു കാര്യം പറയാനുണ്ട്.' ഞാന്‍ എന്താ കാര്യമെന്നു തിരക്കിയപ്പോള്‍ അപ്പ പറഞ്ഞു, 'കൃഷ്ണകുമാറും അവന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയും ഇന്ന് രാവിലെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.' 'എന്താ പെട്ടെന്ന്?' ഞാന്‍ തിരക്കി. ഇന്നലെ മമ്മൂക്കയുടെ കൗണ്‍സിലിംഗും എല്ലാം കഴിഞ്ഞ പോകുന്ന വഴി നടന്ന കാര്യങ്ങള്‍ സിന്ധുവിനോട് പറഞ്ഞപ്പോള്‍ അവള്‍ ഭയപ്പെട്ടു. നാളെ കല്യാണം എന്ന് സിന്ധു ഉറപ്പിച്ചു. അതുകൊണ്ട് ഞങ്ങള്‍ രജിസ്റ്റര്‍ ഓഫീസിലേക്ക് പോവുകയാണ്. അതൊന്ന് അറിയിക്കാന്‍ വിളിച്ചതാണെന്ന് അപ്പ പറഞ്ഞു.'
ഒരു പെണ്‍വീടാണ് നടന്‍ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂര്‍വ്വമായൊരു താരകുടുംബം. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, അവരില്‍ മൂന്നുപേര്‍ അച്ഛനു പിന്നാലെ? അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാന്‍സുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെണ്‍പട വീട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
