/kalakaumudi/media/media_files/2025/11/09/mammookka-2025-11-09-16-30-12.jpg)
തിരുവനന്തപുരം: മമ്മൂട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയെ ശരിക്കും ബാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തരംഗമാവാറുള്ള മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ഈ ഇടവേളയില്‍ ആരാധകര്‍ക്ക് വലിയ നഷ്ടമായിരുന്നു. എന്നാല്‍, ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പഴയതിലും കൂടുതല്‍ ഊര്‍ജ്ജസ്വലനായും സ്‌റ്റൈലിഷായും താരം തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍.
അതേസമയം, മമ്മൂട്ടി വില്ലനായും വിനായകന്‍ നായകനായും എത്തുന്ന 'കളങ്കാവല്‍' പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. നവംബര്‍ 27നാണ് ചിത്രം റിലീസിനെത്തുന്നത്.
രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ് എന്നു തുടങ്ങി ചിത്രത്തില്‍ 21 നായികമാരുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രത്തിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
