' പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'; അനുശോചനമർപ്പിച്ച് മമ്മൂട്ടി

ഒരുപാട് ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. തനിയാവർത്തനം, തിങ്കളാഴ്ച നല്ല ദിവസം, മഹാനഗരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും അമ്മയും മകനുമായി എത്തി.

author-image
Vishnupriya
New Update
jl
Listen to this article
0.75x1x1.5x
00:00/ 00:00

കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ' എന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കവിയൂർ പൊന്നമ്മ കവിളിൽ ചുംബിക്കുന്ന ചിത്രവും മമ്മൂട്ടി പങ്കുവെച്ചു.

ഒരുപാട് ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മയുടെ മകനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. തനിയാവർത്തനം, തിങ്കളാഴ്ച നല്ല ദിവസം, മഹാനഗരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും അമ്മയും മകനുമായി എത്തി. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.

mammootty Kaviyoor Ponnamma