/kalakaumudi/media/media_files/2026/01/15/kalankaval-2026-01-15-10-23-35.jpg)
കൊച്ചി: മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'കളങ്കാവല്‍'. ഡിസംബര്‍ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോള്‍ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഇന്ന് അര്‍ധരാത്രി മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.
വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനും ആയെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറില്‍ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്. സ്ത്രീകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സ്റ്റാന്‍ലി ദാസിന്റെയും ആ കൊലപാതക ശൃംഖല അവസാനിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു സൈക്കോളജിക്കല്‍ ആക്ഷന്‍-ത്രില്ലര്‍ എന്ന രീതിയിലാണ് കളങ്കാവല്‍ ഒരുക്കിയിരിക്കുന്നത്.
സോണി ലിവിലൂടെയാണ് കളങ്കാവല്‍ ഒടിടിയിലെത്തുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് അറിയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
