/kalakaumudi/media/media_files/2025/10/02/mamm-2025-10-02-15-29-52.jpg)
മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറക്കി. 'പേട്രിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പേട്രിയറ്റിലെ ഓരോ ഫ്രെയിമും ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ കാന്‍വാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്റെ ദൃശ്യങ്ങളും ടീസറിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. മലയാളത്തില്‍ ഇതേവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.