/kalakaumudi/media/media_files/2025/11/13/kalnkaval-2025-11-13-19-41-18.jpg)
ഏറെ കാലത്തിനു ശേഷം തീയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കളങ്കാവല്‍.' ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നവംബര്‍ 27 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോഴിതാ, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലെ ഒരു പോസ്റ്ററാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്. കൈയ്യില്‍ സിഗരറ്റുമായി സ്‌റ്റൈലില്‍ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രം ഫേസ്ബുക്ക് കവര്‍ പിക്ചറായാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധി ആളുകളാണ് ചിത്രത്തില്‍ കമന്റുമായെത്തുന്നത്.
ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് പലരും കമന്റ് ബോക്‌സില്‍ കുറിച്ചിട്ടുണ്ട്. 'ശബ്ദം കൊണ്ടും രൂപം കൊണ്ടും ഭാവം കൊണ്ടും വിസ്മയിപ്പിക്കാന്‍ അയാള്‍ക്കേ കഴിയൂ, സ്വാഗതം മമ്മൂക്ക', 'അറിയാലോ മമ്മൂക്കയാ.... കളം നിറഞ്ഞാടും, കാണണ്ടേ', 'എന്റെ ഇക്കാ ഒന്ന് പെട്ടെന്ന് ആവട്ടെ', 'ഒറ്റ തീര്‍പ്പില്‍ കണക്കുകള്‍ തീര്‍ക്കാന്‍ രാജാവ് വരുന്നു, ഈ വരവിന് വട്ടം വെക്കാന്‍ ഒരുത്തനും ഇന്ന് കളത്തില്‍ ഇല്ല' എന്നിങ്ങനെയാണ് പോസ്റ്റിനു ലഭിച്ച കമന്റുകളില്‍ ചിലത്.
അതേസമയം, വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
