/kalakaumudi/media/media_files/2025/11/26/kalankaval-2025-11-26-12-41-19.jpg)
ആരാധകരുടെ കാത്തിരിപ്പിന് വിരമായിട്ടുകൊണ്ട് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവലി'ന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ .
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന്ആഗോള റിലീസായി എത്തും.
വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം വളരെയധികം പ്രതീക്ഷകളോടെ മമ്മൂട്ടിയുടേതായി തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രം ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും എന്നാണ് ട്രൈലെർ നൽകിയ സൂചന.
'നിലാ കായും' എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
