/kalakaumudi/media/media_files/2025/10/30/m2-2025-10-30-18-45-29.jpg)
തളിപ്പറമ്പ്: നടന്‍ മമ്മൂട്ടിയുടെ പേരില്‍ കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. ഉത്രം നക്ഷത്രത്തില്‍ തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് വഴിപാട് നടത്തിയത്. മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയാണു വഴിപാട് നടത്തിയതെന്ന് ജയകുമാര്‍ പറഞ്ഞു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ രാജരാജേശ്വന്റെ ഫോട്ടോ നല്‍കി സ്വീകരിച്ചു.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടം വഴിപാട് നടത്തിയിരുന്നു. പല പ്രമുഖരും ഇവിടെയെത്തി പൊന്നിന്‍കുടം വഴിപാട് നടത്തുന്നത് പതിവാണ്.
ചികിത്സ പൂര്‍ത്തിയാക്കി എട്ടു മാസങ്ങള്‍ക്കു ശേഷം മമ്മൂട്ടി ഇന്ന് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി പി.രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും എത്തിയിരുന്നു. പ്രിയ താരത്തെ കാണാന്‍ നിരവധി ആരാധകരുമെത്തി. ഭാര്യ സുല്‍ഫത്തും നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
