രണ്ടാം ദിനം സിനിമ ആസ്വാദകരെ കാത്തിരിക്കുന്നത് ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ

ചലച്ചിത്രമേളയുടെ രണ്ടാം ദിനം സിനിമ ആസ്വാദകരെ കാത്തിരിക്കുന്നത് ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ ആണ്.ജഗദീഷ് നായകനാകുന്ന അപ്പുറം എന്ന ചിത്രം നാളെ ഐഫ്എഫ്കെയിൽ പ്രദർശിപ്പിക്കും.രാവിലെ 9:00 മണിക്ക് ടാഗോറിലാണ് പ്രദർശനം.

author-image
Rajesh T L
New Update
kl

ചലച്ചിത്രമേളയുടെ രണ്ടാം ദിനം സിനിമ ആസ്വാദകരെ കാത്തിരിക്കുന്നത്   ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ ആണ്.ജഗദീഷ് നായകനാകുന്ന അപ്പുറം എന്ന  ചിത്രം നാളെ ഐഫ്എഫ്കെയിൽ പ്രദർശിപ്പിക്കും.രാവിലെ  9:00 മണിക്ക്  ടാഗോറിലാണ് പ്രദർശനം. നടനും സംവിധായികയുമായ മിനി ഐജി, അനഘ രവി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അന്താരാഷ്‌ട്ര  മത്സര വിഭാഗത്തിലേക്കാണ് ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.അമ്മയോടുള്ള സ്നേഹത്തിന്റെയും അവരെ നഷ്ടപ്പെടുമെന്നുള്ള ഭയത്തിനിടയിൽ  പെട്ട് മാനസിക സംഘർഷം അനുഭവിക്കുകയും അതേസമയം സമൂഹത്തിൽ നിലനിൽക്കുന്ന  ലിംഗ  വിവേചനവും' ,അന്ധവിശ്വാസങ്ങൾ എന്നിവ നേരിടുന്ന ഒരു കൗമാരകാരിയുടെ കഥയാണ് ചിത്രം പറയുന്നത്.ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമയും അന്താരാഷ്ട്ര  മത്സരവിഭാഗത്തിൽ   തിരഞ്ഞെടുക്കപ്പെട്ട രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നാണ്. 

മലയാളത്തിന് പുറമെ  2024 ലെ ഏറ്റവും ഡിസ്റ്റർബിങ്  ആയിട്ടുള്ള ബോഡി ഹോർറോർ  സിനിമയാണ്  സബ്സ്റ്റൻസ്.പ്രശസ്തയായ  ഒരു നടിയുടെ പതനവും കോശങ്ങളുടെ പകർപ്പുകളുണ്ടാക്കുന്ന  പദാർത്ഥം അടങ്ങിയ  ഒരു മരുന്ന് താൽക്കാലികമായി ആ നടിക്ക്  ചെറുപ്പം സൃഷ്ടിക്കുന്നതുമാണ്  ചിത്രത്തിന്റെ ഇതിവൃത്തം.നിരവധി നിരൂപക പ്രശംസയും ചിത്രം ഇതിനോടകം നേടി കഴിഞ്ഞു.ചിത്രം നാളെ   ഫെസ്റ്റിവൽ  ഫേവറിറ്റ്‌  എന്ന വിഭാഗത്തിൽ രാത്രി  8:30ന് ഏരീസ്പ്ലക്സിൽ  പ്രദർശിപ്പിക്കും.

മലയാളം ടുഡേ വിഭാഗത്തിൽ നാളെ പ്രദർശിപ്പിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ്  വെളിച്ചം തേടി.ചിത്രത്തിന്റെ രചന,സംവിധാനം,ഛായാഗ്രഹണം ,നിർമ്മാണം.ചിത്രസംയോജനം എന്നിവ റിനോഷുൻ കെയാണ് നിർവഹിച്ചത്. കൈരളിയിൽ നാളെ ഒമ്പതു മണിക്കാണ് ആദ്യ പ്രദർശനം നടക്കുന്നത്.അമ്മയുടെ മരണ  ശേഷം  തന്റെ അർദ്ധ സഹോദരനെ വീണ്ടും കാണുകയാണ് റോഷ്‌നി,അമ്മയെക്കുറിച്ചുള്ള  മക്കളുടെ കാഴ്ചപ്പാടുകളാണ്  ചിത്രത്തിന്റെ ഇതിവൃത്തം.

 

iffk festival IFFK . latest news IFFK movies IFFK fest iFFK News IFFK today IFFK