/kalakaumudi/media/media_files/2025/04/13/m3boqufV9d1IVflIVP8U.jpg)
മാത്യു തോമസ് നായകനാകുന്ന പുതിയ 3ഡി ചിത്രം ലൗലി റിലീസിനൊരുങ്ങുന്നു. മനുഷ്യരും-ഈച്ചയുമായുള്ള ബന്ധം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിലീഷ് കരുണാകരനാണ്. ചിത്രത്തില്‍ അനിമേറ്റഡ് ഈച്ചയാണ് നായിക എന്ന സ്ഥിതീകരണം റിലീസിനോടടുത്ത് വരുന്നു. കുട്ടി പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ചിത്രം എന്നാണ് പ്രതീക്ഷ.
സെമി ഫാന്റസി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആഷിഖ് അബു ആണ്. കിരണ്‍ ദാസ് എഡിറ്റു ചെയ്യുന്ന ചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്നത് വിഷ്ണു വിജയ് ആണ്. മനോജ് കെ ജയന്‍, കെ പി എ സി ലീല എനിനവരും ചിത്രത്തില്‍ ഉണ്ട്. വെസ്റ്റേര്‍ണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും, നേനി എന്റര്‍ട്ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ശരണ്യയും, ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മെയ് 2നാണ് ചിത്രത്തിന്റെ റിലീസ്.