പാപ്പനും പിള്ളേരും ഉടനെത്തും; വമ്പൻ പ്രഖ്യാപനവുമായി മിഥുൻ മാനുവൽ

ഫ്രൈഡൈ ഫിലിംസിൻറെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികൾ.  ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആട് 3യിൽ പ്രധാന വേഷങ്ങളിൽ എത്തും.

author-image
anumol ps
Updated On
New Update
aadu 3

 

മലയാളികൾ കാത്തിരിക്കുന്ന ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം ഉടനെത്തും. ‘ആട് 3 - വൺ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ് ടോപ്പ് സ്‌ക്രീനിന്റെ ചിത്രം പങ്കുവച്ചാണ് മിഥുൻ ആട് 3 ന്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ‘കുറച്ച് കാലത്തിനു ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സർഫിങ്. ഒടുവിൽ, അവർ ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്...!’ എന്നാണ് മിഥുൻ മാനുവൽ തോമസ് കുറിച്ചത്.

ഫ്രൈഡൈ ഫിലിംസിൻറെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികൾ.  ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആട് 3യിൽ പ്രധാന വേഷങ്ങളിൽ എത്തും. മറ്റ് അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും നിലവിൽ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരു മാറ്റം സമ്മാനിക്കാൻ ആട് 3യ്ക്ക് സാധിക്കുമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 

2015ൽ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആ​ട്- ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എന്നായിരുന്നു ചിത്രത്തിൻറെ പേര്. തിയറ്ററിൽ ഹിറ്റായില്ലെങ്കിലും സോഷ്യൽ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ൽ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 

midhun manuel thomas aadu 3