കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മയ്ക്ക് വിട നൽകാനൊരുങ്ങി കലാലോകം. കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമയിൽ നിന്ന് നിരവധി പേരാണ് പൊതുദർശനം നടക്കുന്ന കളമശേരി ടൗൺ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. സിനിമയിൽ കവിയൂർ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടൻ മോഹൻലാൽ, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചൻ, മനോജ് കെ ജയൻ, സംവിധായകന്മാരായ രഞ്ജി പണിക്കർ, ബി ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി പേർ ഒരുനോക്ക് കാണാൻ എത്തി. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
ഇന്നലെയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂർ പൊന്നമ്മ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
