മോഹൻലാൽ വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ, "ഹൃദയപൂർവം" ചിത്രീകരണം ആരംഭിച്ചു

സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

author-image
Rajesh T L
New Update
hridhyapoorvam

സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.

തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു, അനുമൂത്തേടത്ത്, ആൻ്റണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.

സിദ്ദിഖും സബിതാ ആനന്ദു മാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്.

ആശിർവ്വാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും.

സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

"വളരെ പ്ലസൻ്റൊയഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കു തൽക്കാലം കടക്കുന്നില്ല.സത്യൻഅന്തിക്കാട്പറഞ്ഞു.

നർമ്മവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും.

അഖിൽ സത്യൻ്റെ കഥയ്ക്ക്നവാഗതനായ ടി.പി. സോനു തിരക്കഥഒരുക്കുന്നു.

ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി.പി. സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. ഇങ്ങനെ ചില കൗതുകങ്ങൾ കൂടി ഈ ചിത്രത്തിലുണ്ട്.

മാളവികാ മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - കെ.രാജഗോപാൽ. കൊച്ചി,വണ്ടിപ്പെരിയാർ,പൂന എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

പിആർ : വാഴൂർ ജോസ്.

actor mohanlal Sathyan Anthikad