എമ്പുരാനില്‍ ഫഹദ് ഉണ്ട്, ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി പൃഥ്വിരാജ്

ഏറ്റവുമൊടുവില്‍ എമ്പുരാന്‍ ട്രെയ്ലര്‍ പുറത്തുവന്നപ്പോള്‍ ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലന്‍ ഫഹദ് തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ നിറഞ്ഞു.

author-image
Biju
New Update
dshh

കൊച്ചി: എമ്പുരാന്‍ പ്രഖ്യാപനം മുതല്‍ തന്നെ ഉയരുന്ന ചോദ്യമാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടോ എന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ പുറത്തുവരുമ്പോഴും ആരാധകര്‍ ഈ ചോദ്യത്തില്‍ തന്നെ നിന്നു കറങ്ങി. കഴിഞ്ഞ മാസം സയ്ദിനും രംഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഇതോടെ ഫഹദ് ചിത്രത്തിലുണ്ടെന്ന് തന്നെ ആരാധകര്‍ ഉറപ്പിച്ചു.

ഏറ്റവുമൊടുവില്‍ എമ്പുരാന്‍ ട്രെയ്ലര്‍ പുറത്തുവന്നപ്പോള്‍ ചുവന്ന ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലന്‍ ഫഹദ് തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ നിറഞ്ഞു. ഇപ്പോഴിതാ എംപുരാനില്‍ ഫഹദ് ഉണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

'ഉണ്ട്, ഫഹദ് ഫാസിലും ടോം ക്രൂസും റോബര്‍ട്ട് ഡി നീറോ പോലും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.'- തമാശയായി പൃഥ്വിരാജ് പറഞ്ഞു. ''ഇല്ല, ഷാനു (ഫഹദ്) സിനിമയിലില്ല, ടോം ക്രൂസും ഇല്ല. എംപുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോള്‍ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. നമ്മള്‍ അനന്തമായി ചിന്തിക്കുമല്ലോ.

തുടക്കത്തില്‍, എനിക്ക് ചില വലിയ പേരുകള്‍ മനസ്സില്‍ ഉണ്ടായിരുന്നു. അമേരിക്കന്‍, ബ്രിട്ടീഷ്, ചൈനീസ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കളുമായി ബന്ധപ്പെടാന്‍ എനിക്ക് കഴിഞ്ഞു,' പൃഥ്വിരാജ് പറഞ്ഞു.

'ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു. അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്സിന് മാക്‌സിമം പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്.

എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചെലവഴിക്കുക എളുപ്പമല്ല. ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം'. - പൃഥ്വിരാജ് വ്യക്തമാക്കി. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്ക് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവരും ചിത്രത്തിലുണ്ട്. മാര്‍ച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.

 

empuran