ഹൃദയംകൊണ്ട് ഹൃദയപൂര്‍വ്വത്തെ സ്വീകരിച്ചവര്‍ക്ക് നന്ദി; യുഎസില്‍നിന്ന് മോഹന്‍ലാല്‍

പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ഹൃദയപൂര്‍വ്വത്തെ സ്വീകരിച്ചെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമെന്നും താന്‍ യുഎസിലാണെന്നും അവിടെയും നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു

author-image
Biju
New Update
lal

ന്യൂയോര്‍ക്ക്: മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഫീല്‍ ഗുഡ് ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ 'ഹൃദയപൂര്‍വ്വം.' പേരുപോലെ തന്നെ പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടുപോവുന്ന ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നേടുന്നത്.

ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ഹൃദയപൂര്‍വ്വത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയാണ് മോഹന്‍ലാല്‍. പ്രിയപ്പെട്ട പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ഹൃദയപൂര്‍വ്വത്തെ സ്വീകരിച്ചെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷമെന്നും താന്‍ യുഎസിലാണെന്നും അവിടെയും നല്ല പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ പ്രേക്ഷകരോടും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസിക്കുന്നതായും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സംഗീത് പ്രതാപ്, മാളവിക മോഹനന്‍, ലാലു അലക്‌സ്, സംഗീത വന്‍ താരനിരയാണ് മോഹന്‍ലാലിനോപ്പം ഹൃദയപൂര്‍വ്വത്തില്‍ അഭിനയിക്കുന്നത്.  സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടി.പിയാണ്. അനൂപ് സത്യന്‍ അസോസിയേറ്റായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

mohanlal