/kalakaumudi/media/media_files/2025/08/28/hridayapoorvam-2025-08-28-09-58-41.jpg)
തിരുവനന്തപുരം: ഓണം കളറാക്കാന്‍ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വ്വം എന്നാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.
'ഹൃദയപൂര്‍വം എന്ന സിനിമയില്‍ ആകര്‍ഷണീയമായ, പുതുമ നിറഞ്ഞ ഒരു വിഷയം സത്യേട്ടന്‍ തിരഞ്ഞെടുത്തു എന്നതാണ് ആവേശം പകരുന്നത്. നാം മുമ്പ് ചെയ്ത സിനിമകളിലേതു പോലുള്ള കഥാപാത്രങ്ങള്‍ ഇപ്പോള്‍ ആരും നിര്‍മ്മിക്കുന്നില്ല. സത്യേട്ടന്‍ പുതിയൊരു ദിശയില്‍ ചിന്തിക്കാന്‍ തയാറായിരുന്നു ക്യാമറാമാനും സംഗീത സംവിധായകനും ഉള്‍പ്പെടെ പുതിയ ആളുകളാണ്.
സാധാരണ നാം കേരളത്തിലായിരിക്കും ചിത്രീകരിക്കുക, പക്ഷേ ഇത്തവണ കഥ പൂനെയിലായാണ് നടക്കുന്നത്. ഈ സിനിമയുടെ പ്രമേയം വളരെ വ്യത്യസ്തമാണ്. പുതിയ രീതിയിലേക്ക് സത്യേട്ടന്‍ എത്തി. ഇന്നത്തെ കാലത്ത് ആരും ഇതുപോലൊരു കഥ ചെയ്യാന്‍ ധൈര്യപ്പെടില്ല. ഈ സിനിമയിലെ വികാരങ്ങള്‍ വളരെ വ്യത്യസ്തമാണ് ഒരു ഫീല്‍ ഗുഡ് ചിത്രമാണ്. ഓണത്തെ സന്തോഷമായി ആസ്വദിക്കാന്‍ ഉദ്ദേശിച്ചുള്ള സിനിമയാണ് 'ഹൃദയപൂര്‍വം',' മോഹന്‍ലാലിന്റെ വാക്കുകളിങ്ങനെ.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാളവികയാണ് നായികയായി എത്തുന്നത്. പൂനെയാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ്, സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളില്‍ ബേസില്‍ ജോസഫ്, മീര ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.