മലയാളികളെയും മറ്റു ഇന്ത്യൻ ചലച്ചിത്ര പ്രേമികളെയും ഏറെ ത്രില്ലടിപ്പിച്ച ചിത്രമാണ് ദൃശ്യം.വമ്പൻ വിജയം കൈവരിച്ച ദൃശ്യത്തിൻ്റെ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരു കൈയും നീട്ടി
സ്വീകരിച്ചിരുന്നു.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും നിർമ്മിച്ചത്.
ദൃശ്യം,ദൃശ്യം 2 എന്നിവയുടെ റിലീസിന് ശേഷം ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ നിരന്തരമായി ഉയർന്നു വന്നത്.ഒടുവിൽ ദൃശ്യം 3 ഉണ്ടാകുമെന്ന് നടൻ മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.ഗലാട്ട തമിഴിന് വേണ്ടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം സ്ഥിതീകരിച്ചത്.
ദൃശ്യം 2 പ്ലാൻ ചെയ്യുന്നതിനിടെയാണ് കൊവിഡ് ഉണ്ടാകുന്നത്.പക്ഷേ അത് മലയാളം സിനിമ മേഖലയ്ക്ക് ഗുണംചെയ്തു .കാരണം ലോകമെമ്പാടുമുള്ള ആളുകൾ ദൃശ്യം 2 കാണാനിടയായി.അടുത്തിടെ ഗുജറാത്തിൽ ഷൂട്ടിങിന് പോയപ്പോൾ പലരും ദൃശ്യം കാരണം അദ്ദേഹത്തെ തിറിച്ചറിഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു.മലയാളത്തിന് പാൻ-ഇന്ത്യൻ റീച്ച് നൽകിയ ചിത്രമാണ് ദൃശ്യമെന്നും.ദൃശ്യം 3 പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും മോഹൻലാൽ പറഞ്ഞു.