മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്യുന്ന ബസൂക്കയ്ക്ക് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മോഹൻലാൽ. പ്രീ റിലീസ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ 'ഇച്ചാക്കയ്ക്ക്' ആശംസകള്‍ നേര്‍ന്നത്.
മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നിരുന്നു.
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ബസൂക്ക വ്യാഴാഴ്ച്ച തിയ്യറ്ററുകളില്‍ എത്തും.