ലയണൽ മെസിയുടെ സമ്മാനവുമായി നടന്‍ മോഹൻലാല്‍

ലയണൽ മെസിയുടെ  ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയുമായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹൻലാല്‍.  ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്.

author-image
Akshaya N K
New Update
mmm

 ലയണൽ മെസിയുടെ  ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയുമായി മലയാളത്തിന്റെ പ്രിയ നടന്‍ മോഹൻലാല്‍.  തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളര്‍ സമ്മാനമായി തന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെ പങ്കുവച്ചു.

 ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. 

"ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു - ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്‌സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്.  ഇത് സവിശേഷമായിരുന്നു.''എന്ന് മോഹന്‍ലാല്‍ കുറിച്ചു.

sports lionel messi mohanlal Lionel Messi Jersey Movies actor mohanlal