കുഞ്ഞ് ജനിച്ച ശേഷം സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് നടി അമല പോൾ. അമലയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ജഗത്തിനും മകൾ ഇളൈയ്ക്കുമൊപ്പം ബാലിയിലാണ് അമല ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.
മാതൃത്വം നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു എന്നാണ് ചിത്രത്തിന് താഴെ എത്തിയ ഒരു കമന്റ്. നേരത്തെയും ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദ് ദേശായിയും വിവാഹിതരായത്. ഗുജറാത്ത് സ്വദേശിയാണ് ജഗദ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
