ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആദ്യ സിനിമ - ഉരുൾ

ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

author-image
Anagha Rajeev
New Update
urul
Listen to this article
0.75x 1x 1.5x
00:00 / 00:00

ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തി.ഇതാ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യചിത്രം അണിയറയിൽ ഒരുങ്ങുന്നു. "ഉരുൾ "എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കി, കോടനാട്, മലയാറ്റൂർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു.

ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന "ഉരുൾ", കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ആളാണ് ജോണി. ഭാര്യയും ഒന്നര വയസ്സുള്ള മകളും, അമ്മയും, സഹോദരി ജാസ്മീനുമാണ് ജോണിയോടൊപ്പം താമസം. വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു അവർ.ജോണിയുടെ സഹോദരി ജാൻസിയുടെ വിവാഹം, ആ നാട്ടിൽ തന്നെയുള്ള പ്രിൻസ് എന്ന ചെറുപ്പക്കാരനുമായി ചിങ്ങം രണ്ടിന് നടത്തുവാൻ തീരുമാനിക്കുന്നു. കാര്യങ്ങളെല്ലാം മംഗളകരമായി നീങ്ങുമ്പോഴാണ്, കർക്കിടമാസത്തിലെ ആ ഇരുണ്ട രാത്രിയിലെ മഹാദുരന്തം അവരെ തേടിയെത്തിയത് ! തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ "ഉരുൾ" എന്ന സിനിമ കടന്നു പോകുന്നു.

ജോണി എന്ന പ്രധാന കഥാപാത്രത്തെ റഫീക് ചോക്ളി അവതരിപ്പിക്കുന്നു. . ദില്ലി മലയാളിയായ  ടീന ബാടിയയാണ് നായിക.ഉരുൾ പൊട്ടൽ പ്രദേശത്തു രക്ഷാ പ്രവത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടറായി അപർണ ഷിബിനും മറ്റൊരു പ്രധാന കഥാപാത്രമായി ബോബൻ അലമ്മൂടനും അഭിനയിക്കുന്നു.

ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ മമ്മി സെഞ്ചറി സംവിധാനം ചെയ്യുന്ന "ഉരുൾ" എന്ന ചിത്രത്തിൻ്റെ ക്യാമറ - ഷെട്ടി മണി, ആർട്ട് - അരവിന്ദ് അക്ഷയ്, സൗണ്ട്ഡിസൈനിംഗ്-ബെർലിൻമൂലമ്പിള്ളി, ആർ.ആർ - ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, വസ്ത്രാലങ്കാരം - ദേവകുമാർ, അസോസിയേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, ലക്ഷ്മണൻ, പ്രൊഡക്ഷൻ മാനേജേഴ്സ് - കരീം, വെൽസ് കോടനാട്, പി.ആർ.ഒ- അയ്മനം സാജൻ

ബോബൻ ആലുമ്മൂടൻ, റഫീക് ചോക്ളി, ടീനമ്പാടിയ, അപർണ്ണ ഷിബിൻ, സാജു തലക്കോട്, എലികുളം ജയകുമാർ, ഉണ്ണി എസ് നായർ, സജീവൻ,ജോസ് ദേവസ്യ, വെൽസ്,കൊച്ചുണ്ണി പെരുമ്പാവൂർ ,അബ്ദുള്ള,അരുൺ,സഫ്ന ഖാദർ ,നിധീഷ, സംഗീത നായർ, ടിഷ, ഗ്രേഷ്യ, ഷെറിൻ, ജിൻസി ചിന്നപ്പൻ, ദിവ്യാ ദാസ് ,ജയശ്രീ, ബേബി നിഥിലി, ബേബി അൻജന, ബേബി ഷീലി എന്നിവർ അഭിനയിക്കുന്നു.ചിത്രം             നവംബർ 8 ന് തീയേറ്ററുകളിലെത്തും.അയ്മനം സാജൻ

movie update