കേരളത്തിലെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സ്പോർട്ട്സ് താരങ്ങൾക്കുമായി ഒരു ഗാനം സമർപ്പിക്കുന്നു. കപ്പ് എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരാണ് ഈ ഗാന സമർപ്പണം നടത്തുന്നത്.
തികഞ്ഞ സ്പോർട്ട്സ് ഡ്രാമയണ്കപ്പ് എന്ന ചിത്രം. ഈ പശ്ചാത്തലമാണ് ഇത്തരമൊരു ഗാനം ഡെഡിക്കേറ്റ് ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് സംവിധായകനായ സഞ്ജു. വി. സാമുവൻ പറഞ്ഞു.
ആർ.സി. രചിച്ച് ഷാൻ റഹ് മാൻ ഈണമിട്ട് ആർ.സി. തന്നെ പാടിയ
ഈ രാവും മായും കൺപീലികൾ താഴും ഞ്ഞൊടിയിൽ നെഞ്ചാകെ തീക്കനൽ പായുംപതനത്തിൻ വക്കിൽ നിന്നും തിരികെ നീ വന്നു ഉയരങ്ങൾ താങ്ങും.
ഉയർത്തെഴുന്നേൽപ്പ ഇത് ഉയർത്തെഴുന്നേൽപ്പ്.എന്ന ഗാനമാണ് സമർപ്പിക്കുന്നത്.
അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി എയ്ഞ്ചലിനാ ആൻ്റണി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനനങ്ങൾ പൂർത്തിയായി വരുന്ന
സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം സെഞ്വറി ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു. വാഴൂർ ജോസ്.