രാമുവിൻ്റെ മനൈവികൾ. മികച്ച അഭിപ്രായം നേടി തീയേറ്ററിലേക്ക്

സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു.

author-image
Anagha Rajeev
New Update
ramuvinte manaivikal
Listen to this article
0.75x 1x 1.5x
00:00 / 00:00

സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ പ്രിയദർശൻ്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ നടന്നു. മികച്ച അഭിപ്രായം  നേടിയതോടെ ചിത്രം തീയേറ്ററിലേക്ക് എത്തുകയാണ്.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകൾ കൊണ്ട് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം ശ്രദ്ധേയമായിരിക്കുന്നു.

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഉടൻ തീയേറ്ററിലെത്തും.

പഠനത്തിൽ മിടുക്കിയായ മല്ലിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.രാമു എന്ന ധനാഡ്യൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് വാക്ക് കൊടുത്ത് അവളെ പ്രണയിച്ചു വിവാഹം കഴിച്ചു. പക്ഷേ, തികച്ചും അസാധാരണമായ ജീവിത ചുറ്റുപാടുകളിലാണ് മല്ലി വന്നു പെട്ടത്.അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച മല്ലിയുടെ ജീവിതത്തിൽ, രാമുവിനെ കൂടാതെ പുതിയൊരു പ്രണയം നാമ്പിടുകയാണ്. ഡോക്ടറാകുക എന്ന മല്ലിയുടെ ആഗ്രഹം ഇനിയെങ്കിലും സഫലീകരിക്കുമൊ?

തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന ഈ പ്രണയകഥ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത, വ്യത്യസ്തമായൊരു പ്രണയകഥയാണ്. പുതുമയുള്ള കഥാപശ്ചാത്തലവും പ്രേക്ഷകർക്കിഷ്ടപ്പെടും. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ.

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം - വാസു അരീക്കോട്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, ഗാനങ്ങൾ - വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം - എസ്.പി.വെങ്കിടേഷ് ,ആലാപനം - പി.ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, ഓഡിയോഗ്രാഫി - രാജാ കൃഷ്ണൻ, കല - പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം - ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റൻ്റ് ഡയറക്ടർ - ആദർശ് ശെൽവരാജ്, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ - കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ ഉടൻ തീയേറ്ററിലെത്തും.

അയ്മനം സാജൻ

movie update