പൃഥ്വിരാജ്- അമൽ നീരദ് ചിത്രം 'അൻവർ' 4K റീ റിലീസ് ഒക്ടോബർ 18 ന്

പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

author-image
Anagha Rajeev
New Update
anwar movie

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. തന്റെ ജീവിതത്തിലെ 25 ആം വർഷത്തിലേക്കു കൂടി കടക്കുകയാണ് പൃഥ്വിരാജ്. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായി മാറിയിരുന്നു. 

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ - അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്,  പിആർഒ- ശബരി, അരുൺ പൂക്കാടൻ.

movie update