കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക'  കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ചിത്രീകരണം പൂർത്തിയാക്കി റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം, കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

author-image
Anagha Rajeev
New Update
ka movie

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ ഓവർസീസ് വിതരണാവകാശം ശ്ലോക എന്റർടൈന്മെന്റ്സ് സ്വന്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം, കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

തൻവി റാം ആണ് ചിത്രത്തിലെ നായിക. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്. നയനി സരികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.

ഛായാഗ്രഹണം - വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം - സാം സി എസ്, എഡിറ്റിംഗ് - ശ്രീ വര പ്രസാദ്, കലാ സംവിധാനം - സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ - KA പ്രൊഡക്ഷൻ, സിഇഒ - രഹസ്യ ഗോരക്, പിആർഒ - ശബരി.

movie update