സിജു വിൽ‌സൺ- ഉല്ലാസ് കൃഷ്ണ ചിത്രം പുഷ്പക വിമാനം ട്രെയ്ലർ പുറത്ത്

മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുവതാരമായ ആസിഫ് അലിയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ഈ ട്രൈലെർ റിലീസ് ചെയ്തത്.

author-image
Anagha Rajeev
New Update
pushpaka-vimanam

മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ്പ് ത്രില്ലറായ ഉല്ലാസ് കൃഷ്ണ- സിജു വിൽ‌സൺ ചിത്രം പുഷ്പക വിമാനം ട്രൈലെർ പുറത്ത്. മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും യുവതാരമായ ആസിഫ് അലിയും ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ഈ ട്രൈലെർ റിലീസ് ചെയ്തത്. രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ റിലീസ് ഒക്ടോബർ 4 -നാണ്. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്ദീപ് സദാനന്ദൻ, ദീപു എസ് നായർ. ഇവരെ കൂടാതെ മലയാള സിനിമയിലെ ഒരു പ്രമുഖ യുവതാരം ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. 


അടുത്തിടെ റിലീസ് ചെയ്ത ഇതിലെ 'ആലംബനാ' എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പുഷ്പക വിമാനം ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. 

റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. 

ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ശബരി.

movie update