ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് " 1000 Babies" ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, 1000 Babies എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു.

author-image
Anagha Rajeev
New Update
1000 babies1

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് Hotstar Specials 1000 Babies - ന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും സസ്‌പെൻസും നിറഞ്ഞ കഥാപശ്ചാത്തലത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രൈലർ. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, 1000 Babies എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ,  ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ, രാധാ ഗോമതി എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema-യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു.

ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് ഫെയ്‌സ് സിദ്ദിക്കാണ്. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ത്രില്ലർ സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസൽ എ. ബാക്കർ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പിയുമാണ്. അസോസിയേറ്റ് ഡയറക്ടർമാരായ ജോമാൻ ജോഷി തിട്ടയിൽ, നിയാസ് നിസാർ എന്നിവരുടെ പ്രയത്നവും ഈ സീരീസിനെ കൂടുതൽ ആകാംക്ഷാഭരിതമാകുന്നു. സുനിൽ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ്.

ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ട്രൈലർ ഇപ്പോൾ കാണാം - (Link)
സ്ട്രീമിംഗ് ഒക്ടോബർ 18 മുതൽ Disney+ Hotstar-ൽ ആരംഭിക്കും..

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ  ഏഴ് ഭാഷകളിൽ 1000 Babies സ്ട്രീം ചെയ്യും.

movie update