അഞ്ചാം നാൾ വെള്ളിയാഴ്ച്ച ടൈറ്റിൽ പ്രകാശനം നടന്നു.

കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച.

author-image
Anagha Rajeev
New Update
fifth day friday


കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ് പണിക്കർ ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, എന്നിവർ ചേർന്നു നിർവ്വഹിക്കുകയു ണ്ടായി.
 ഭാരത് ഭവനിൽതിരുവനന്ത
പുരം ഫിലിം ഫ്രെറ്റേർണ റ്റിയും, മ്യൂസിക്ക് ഫ്രെറ്റേർണിറ്റിയും ചേർന്നു നടത്തിയ എം.മണി അനുസ്മരണ  ധീരസമീരേ.. എന്ന അരോമ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിത്തിണക്കിയ ഗാനസ്മൃതി പരിപാടിക്കിടയിലായിരുന്നു ഈ ടൈറ്റിൽ ലോഞ്ച് നടന്നത്.
സുരേഷ് കുമാർ, ദിനേശ് പണിക്കർ, പ്രമോദ് പയ്യന്നൂർ ക്കൊപ്പം, ചടങ്ങിലെ മുഖ്യാതിഥിയും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണ റ്റി ചെയർമാനുമായ കേന്ദ്രമന്ത്രിസുരേഷ് ഗോപിയും ആശംസകൾ നേർന്നു സംസാരിച്ചു.

കൊടൈക്കനാലിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയുടെ ചുരുളുകൾ നിവർത്തുന്ന ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച്ച.
കെ.സി.ബിനുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
കൽക്കട്ടഏഷ്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനെന്ന പുരസ്ക്കാരത്തിനർഹനാവുകയും, മികച്ച നടനുള്ള പുരസ്ക്കാരവും 
 നേടിത്തന്ന ഹൃദ്യം എന്ന ചിത്രത്തിനു ശേഷം കെ.സി.ബിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുതുമുഖം അജിത്താണ് മികച്ച നടനുള്ള പുരസ്കാരത്തിനർഹനായത്. ഈ ചിത്രത്തിലും അജിത് മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 കൊടൈക്കനാലിലെ ഒരു റിസോർട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ മലയാളി കുടുംബത്തിലെ ഒരംഗത്തിൻ്റെ മരണമാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെ മുന്നോട്ടുനയിക്കുന്നത്.
ചിത്രത്തിലുടനീളം  ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം.
താരപ്പൊലിമയേക്കാളുപരി കഥയുടെ കെട്ടുറപ്പിനു പ്രാധാന്യം നൽകി പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അജിത്തും ഷുക്കൂർ വക്കീലും (എന്നാ താൻ കേസ് കൊട് ഫെയിം) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
|ശരത്ത് പുരുഷോത്തമൻ, മാളവിക, റിയാസ്, വിനീഷ് ആറ്റുവായ്, ജിഷ്ണു , സുജാ ജോസ്, ബിനി ജോൺ, ബാബു, പ്രവീണ, കാസിം മേക്കുനി, സുരേഷ് പാൽക്കുളങ്ങര, സുനിൽ ഗരുഡ ,അനൂപ് കൗസ്തുഭം, ശ്രീജിത്ത്, ശോഭാ അജിത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇരുളർ ഭാഷയിലുള്ള ഒരു ഗാനം ആലപിച്ചിരിക്കുന്നത് നാഞ്ചിയമ്മയാണ്.
സായ് കൃഷ്ണയുടേതാണു ഗാനരചന .
ഷിജി കണ്ണൻ്റെ താണ് സംഗീതം.
പശ്ചാത്തല സംഗീതം - റോണി റാഫേൽ .
ഛായാഗ്രഹണം - ജിയോ തോമസ്, ഏ. പി. എസ്. സൂര്യ, വിനോദ്
എഡിറ്റിംഗ് - വിപിൻ
 മണ്ണൂർ,
കലാസംവിധാനം - പേൾ ഗ്രാഫി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസുദ്ദീൻ മുസ്തഫ.
ജ്വാലാ മുഖിഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

movie update