രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം '45' ; ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

ദീപാവലിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ടീസർ റിലീസ് ചെയ്തത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

author-image
Anagha Rajeev
New Update
45

കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം '45 ' ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് ടീസർ റിലീസ് ചെയ്തത്. ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിൽ കന്നഡ, മലയാളം ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സമീപകാല മലയാള ചിത്രങ്ങളായ ടർബോ എന്നിവയിലൂടെ ജനപ്രിയനായ രാജ് ബി ഷെട്ടി ഈ പുതിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ആകർഷിക്കാനൊരുങ്ങുകയാണ്.

കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്. രാജ് ബി ഷെട്ടിക്കൊപ്പം കന്നഡ സൂപ്പർതാരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അർജുൻ ജന്യയാണ്. 150-ലധികം കന്നഡ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പേരുകേട്ട അർജുൻ ജന്യ,  ഇപ്പോൾ ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സംവിധാനവും ഏറ്റെടുത്തിരിക്കുകയാണ്.  

ദേശീയ പുരസ്‌കാരം നേടിയ സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്ഡി നിർമ്മിക്കുന്ന '45' ഒരു ദൃശ്യാത്ഭുതമായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ഹോളിവുഡ് വി എഫ്എക്സ് സ്റ്റുഡിയോയിൽ ആണ് തയ്യാറാവുന്നത്.  പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര വൈദഗ്ധ്യത്തിന്റെയും ഈ സംയോജനം ഒരു ഗംഭീര സിനിമ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. രാജ് ബി ഷെട്ടിയുടെ ലുക്കിനൊപ്പം ചിത്രത്തിന്റെ തീവ്രമായ കഥാസന്ദർഭത്തെക്കുറിച്ചുള്ള ആദ്യ കാഴ്ചയാണ് ഫസ്റ്റ് ലുക്ക് ടീസർ നൽകുന്നത്. അസാധാരണമായ താരനിര, അതിശയകരമായ ദൃശ്യങ്ങൾ, അർജുൻ ജന്യയുടെ സംവിധായക അരങ്ങേറ്റം എന്നിവയിലൂടെ '45' ഇന്ത്യൻ സിനിമയിൽ വമ്പൻ സ്വാധീനം ചെലുത്താനാണ് ഒരുങ്ങുന്നത്.പിആർഒ- ശബരി.

movie update