അനശ്വരയും ഇന്ദ്രജിത്തും ആദ്യമായി ഒന്നിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് ബാച്‌ലർ തർക്കങ്ങൾക്കൊടുവിൽ റീലീസ് തീയ്യതി പുറത്തു

സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകൾ. ഇന്ദ്രജിത്താണ് നായകൻ.

author-image
Anitha
New Update
jheuwsfknw

പ്രതിസന്ധികൾക്ക് ഒടുവിൽ ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും. തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷക പിന്തുണയുള്ള അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റായി മാറിയ നടി കൂടിയാണ് അനശ്വര. അതുകൊണ്ട് തന്നെ പുതിയൊരു ഹിറ്റാകും ഈ ചിത്രമെന്നാണ് വിലയിരുത്തലുകൾ. ഇന്ദ്രജിത്താണ് നായകൻ. 

പൂർണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബിജു പപ്പൻ,രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽരാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ റ്റി സത്യൻ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായർ ആണ്.

 

New movie anaswara rajan indrajith sukumaran