മുത്തുവേല്‍ പാണ്ഡ്യന്‍ തിരിച്ചുവരുന്നു; ജെയിലര്‍ 2 ടീസര്‍ പുറത്ത്

സണ്‍ ടിവിയുടെ യുട്യൂബ് ചാനലില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങി. ജെയിലര്‍ ആദ്യ ഭാഗത്തിന് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ ഭാഗമാണ്.

author-image
Prana
New Update
jailer 2

2023 ലെ വന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ നെല്‍സണ്‍ ദിലിപ് കുമാര്‍ സംവിധാനം ചെയ്ത ജെയിലറിന്റെ രണ്ടാം ഭാഗം വരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടും വരുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കി. ജെയിലര്‍ 2 ചിത്രത്തിനായി വീണ്ടും കൈ കോര്‍ക്കുകയാണ് രജിനിയും നെല്‍സണും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലില്‍ പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങി. ജെയിലര്‍ ആദ്യ ഭാഗത്തിന് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ ഭാഗമാണ്.
അനിരുദ്ധും നെല്‍സണും തമ്മില്‍ ഒരു സ്പായില്‍ ഇരുന്ന് നടത്തുന്ന ചര്‍ച്ചയിലാണ് ടീസര്‍ വീഡിയോ ആരംഭിക്കുന്നത്. ആദ്യഭാഗത്ത് നിന്ന് ആവേശം ഒട്ടുകുറയില്ലെന്ന് സൂചന നല്‍കിക്കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ജെയിലര്‍ 2 അനൗണ്‍സ് മെന്റ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍, കന്നട സൂപ്പര്‍ താരം ശിവരാജ് കുമാര്‍, വിനായകന്‍, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങള്‍ അതിഥി വേഷങ്ങളിലായെത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ ഹിറ്റ് ആയിരുന്നു. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. രജിനിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളില്‍ ഏറ്റവും വിജയം നേടിയതും ജെയിലര്‍ തന്നെയായിരുന്നു.

 

jailer movie rajnikanth sun pictures