നാഗ ചൈതന്യ- സായ് പല്ലവി ചിത്രം 'തണ്ടേൽ' കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്; റിലീസ് ഫെബ്രുവരി 7 ന്

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്

author-image
Rajesh T L
New Update
e4

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എൻ്റെർടെയ്ൻമെൻ്റ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്പ 2 ഉൾപ്പെടെയുള്ള പാൻ ഇന്ത്യൻ ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്തിട്ടുള്ള ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്, 2025 ഫെബ്രുവരി 7 -നാണ് 'തണ്ടേൽ' വമ്പൻ റിലീസായി ഇവിടെയെത്തിക്കുന്നത്. ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത ചിത്രത്തിലെ നായിക സായ് പല്ലവിയാണ്. ആക്ഷൻ, പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിൻ്റെ ട്രൈലെർ സൂചിപ്പിക്കുന്നു. ഗംഭീര ദൃശ്യങ്ങളിലൂടെ വമ്പൻ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രൈലെർ കാണിച്ചു തരുന്നുണ്ട്. 

നേരത്തെ പുറത്തു വന്ന,ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ശിവശക്തി' ഗാനവും, "ബുജ്ജി തല്ലി" എന്ന ഗാനവുമാണ് ഇതിനോടകം റിലീസ് ചെയ്യുകയും വലിയ ഹിറ്റായി മാറുകയും ചെയ്തത്. സമാനതകളില്ലാത്ത ഒരു ദൃശ്യ അനുഭവമാണ് ചിത്രം നൽകാനൊരുങ്ങുന്നതെന്നു ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. 

kkkk


ലവ് സ്റ്റോറി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഓൺ-സ്ക്രീൻ രസതന്ത്രത്തിലൂടെ മുമ്പ് പ്രേക്ഷകരെ ആകർഷിച്ച നാഗ ചൈതന്യയും സായ് പല്ലവിയും ഈ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുകയാണ്. മനോഹരമായ വമ്പൻ സെറ്റുകളും ദൃശ്യങ്ങളും ചിത്രത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ഡി. മാച്ചിലേസം ഗ്രാമത്തിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് പ്രണയിതാക്കളുടെ  ജീവിതത്തിൽ സംഭവിച്ച, സാങ്കൽപ്പിക കഥയേക്കാൾ ആവേശകരമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന- ചന്ദു മൊണ്ടേട്ടി, ഛായാഗ്രഹണം- ഷാംദത്, സംഗീതം- ദേവി ശ്രീ പ്രസാദ്, എഡിറ്റർ- നവീൻ നൂലി, കലാസംവിധാനം- ശ്രീനഗേന്ദ്ര തംഗല, നൃത്ത സംവിധാനം- ശേഖർ മാസ്റ്റർ, ബാനർ- ഗീത ആർട്സ്, നിർമ്മാതാവ്- ബണ്ണി വാസ്, അവതരണം- അല്ലു അരവിന്ദ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

nagachaithanya