/kalakaumudi/media/media_files/2025/04/28/3A1JZkufSFp3eTIgS9yK.png)
തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. നാനി നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3. നേരത്തെ റിലീസ് ചെയ്‍ത ചിത്രത്തിന്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ "സർക്കാരിന്റെ ലാത്തി" എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹിറ്റ് 3യുടെ പ്രമോഷനിടെ സംവിധായകൻ എസ് എസ് രാജമൗലി വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ മഹാഭാരതം സിനിമയില്‍ നാനിയും ഭാഗമാകുമെന്നാണ് രാജമൗലി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഏതായാരിക്കും കഥാപാത്രമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ചിത്രം ഹിറ്റ് 3 നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്ന് ആണ്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാല്‍ മൂന്നിന് വലിയ പ്രതീക്ഷകളാണെന്ന് മാത്രമല്ല തെലുങ്കിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായതിനാല്‍ നാനിയുടെ ഓരോ സിനിമയും മറ്റ് നായകൻമാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.
പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ ശൈലേഷ് കോലാനു.