നരിവേട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു

author-image
Rajesh T L
Updated On
New Update
kk

പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ,പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.

മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് നരി വേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ.ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ,ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹരാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -എൻ.എം.ബാദുഷ.വയനാട്ടിലും,കുട്ടനാട്ടിലുമായി എൺപതുദിവ- സത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗിക ജീവിതത്തിലും,വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.ടൊവിനോ തോമസ്സാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രശസ്ത തമിഴ് നടനും,സംവിധായകനുമായ ചേരൻ,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രിയംവദാ കൃഷ്ണയാണ്  നായിക.ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്,പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ.സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം -വിജയ്.
എഡിറ്റിംഗ് -ഷമീർ മുഹമ്മദ്
പ്രൊജക്റ്റ് ഡിസൈൻ ഷെമി
കലാസംവിധാനം-ബാവ
മേക്കപ്പ്-അമൽ
കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രതീഷ് കുമാർ .
നിർമ്മാണ നിർവ്വഹണം - സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ
വാഴൂർ ജോസ്.
ഫോട്ടോ .ശ്രീരാജ്

actor tovino thomas nariveta movie