/kalakaumudi/media/media_files/2026/02/05/babygirl-2026-02-05-20-47-53.jpg)
കൊച്ചി: നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വര്‍മ സംവിധാനം ചെയ്ത 'ബേബി ഗേള്‍' ഒടിടിയിലേക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുന്‍പെ ഒടിടി റിലീസിനൊരുങ്ങുകയാണ്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും വെറും മൂന്ന് ദിവസം പ്രായമുള്ള ഒരു നവജാതശിശുവിനെ അപ്രതീക്ഷിതമായി കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം. ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടവും, അന്വേഷണത്തിനിടയില്‍ പുറത്തുവരുന്ന ചില സത്യങ്ങളുമാണ് സിനിമയുടെ കാതല്‍.
'ഗരുഡന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'ട്രാഫിക്ക്', 'ഹൗ ഓള്‍ഡ് ആര്‍ യു' എന്നിവയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മാജിക് ഫ്രെയിംസുമായുള്ള നിവിന്‍ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേള്‍. ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നിവിന്‍ പോളി -ലിസ്റ്റിന്‍ സ്റ്റീഫന്‍-അരുണ്‍ വര്‍മ -ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരന്‍. സംഗീതം ജേക്‌സ് ബിജോയ് എന്നിവരും നിര്‍വ്വഹിച്ചിരിക്കുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
