/kalakaumudi/media/media_files/2025/07/01/image_search_1751386937085-2025-07-01-21-52-32.jpg)
പുതിയ ഒരു പിടി ചിത്രങ്ങളാണ് ഇമാസം ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നത്. മലയാളവും ഹിന്ദിയും തമിഴും ഉൾപ്പെടെയുള്ള പുത്തൻ ചലചിത്രങ്ങളാണ് ഒ.ടി.ടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
കുടുംബസമേതം വീട്ടിലിരുന്ന് ഈ മാസം നിങ്ങൾക്ക് ഇഷ്ട നായക നായികമാരുടെ ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയും
ഒടിടിയിലെ പുത്തൻ സിനിമകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1. തഗ് ലൈഫ്
കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന തഗ് ലൈഫ് ജൂലൈ മൂന്നിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
2. ഉപ്പു കപ്പുറമ്പു
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ഉപ്പു കപ്പുറമ്പു. ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീര്‍ത്തിക്കൊപ്പം സുഹാസും നിര്‍ണായക വേഷത്തിൽ അഭിനയിക്കുന്നുണ്ട് . അനി ഐ വി ശശിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക.
3. കാളിധർ ലാപതാ
അഭിഷേക് ബച്ചൻ പ്രധാന വേഷത്തിലെത്തുന്ന ഫീൽ ഗുഡ് മൂവിയാണ് കാളിധർ ലാപതാ. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, എമ്മെ എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീഷൻ അയ്യൂബ്, ബാലതാരം ദൈവിക് ഭഗേല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓർമക്കുറവും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരു മധ്യവയസ്കന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ നാലിന് സീ5 ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
4. ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്
രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സീരിസ് ആണ് ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്. അനിരുദ്ധ്യ മിത്ര എഴുതിയ '90 ഡെയ്സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോർ രാജീവ് ഗാന്ധി അസാസിൻസ്' എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത ചിത്രം ജൂലൈ നാലിന് സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും.
5. സർസമീൻ
പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.
6. മൻഡാല മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.
7. ഗുഡ് വൈഫ്
ശക്തമായായ ഓരോ സ്ത്രീയുടെയും പിന്നിൽ പറയാൻ കാത്തിരിക്കുന്ന ഒരു കഥയുണ്ട്- എന്ന ടാഗ്ലൈനോടെ പ്രേക്ഷകരിലേക്കെത്തുന്ന സീരിസ് ആണ് ഗുഡ് വൈഫ്. പ്രിയ മണിയാണ് ചിത്രത്തിൽ നായികയാകുന്നത്. പ്രിയയുടെ ആദ്യത്തെ തമിഴ് ഒടിടി സീരിസ് കൂടിയാണിത്. പ്രശസ്ത അമേരിക്കൻ ടിവി ഷോ 'ദ് ഗുഡ് വൈഫിന്റെ' ഔദ്യോഗിക അഡാപ്റ്റേഷനാണ് ഈ സീരിസ്. രേവതിയാണ് സീരിസ് സംവിധാനം ചെയ്യുന്നത്. ജൂലൈ 4 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിൽ ഈ സീരിസ് ലഭ്യമാകും. സമ്പത്ത് രാജ്, ആരി അർജുനൻ, അമൃത ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.