ഒരേയൊരു നയൻതാരയ്ക്കൊപ്പം; കണ്ണുനിറഞ്ഞ് പേളി മാണി

ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി. സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമാണ് നയൻതാര എത്തിയത്.

author-image
Vishnupriya
New Update
df
Listen to this article
0.75x1x1.5x
00:00/ 00:00

തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി. എന്നാൽ അതിനൊപ്പം കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി.

‘‘ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ.’’ എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചത്.

സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമാണ് നയൻതാര എത്തിയത്. അവാർഡ് ദാന ചടങ്ങിൽ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നയൻതാര സ്വീകരിച്ചു

pearle maaney nayanthara