സൗബിൻ ഉൾപ്പടെയുള്ള നിർമ്മാതാക്കൾ ഒരു രൂപ പോലും ചിലവാക്കിയില്ലെന്ന് പോലീസ് : കോടികൾ മറിഞ്ഞത് എവിടെ നിന്ന്

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ ഹിറ്റ് വലിയ സംഭവമായി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മലയാളികളെ ഞെട്ടിച്ച സൂപ്പർ ഹിറ്റ് സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.എന്നാൽ ആ സിനിമയുടെ യഥാർത്ഥ തിരക്കഥ സിനിമ പ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് .

author-image
Rajesh T L
Updated On
New Update
manjummal

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ ഹിറ്റ്    വലിയ സംഭവമായി പ്രേക്ഷകർ  ഏറ്റെടുത്തിരുന്നു.മലയാളികളെ  ഞെട്ടിച്ച  സൂപ്പർ ഹിറ്റ് സിനിമയാണ് മഞ്ഞുമ്മൽ  ബോയ്സ്.എന്നാൽ ആ സിനിമയുടെ യഥാർത്ഥ തിരക്കഥ സിനിമ പ്രേമികളെ  ഒന്നാകെ  ഞെട്ടിച്ചിരിക്കുകയാണ് . വലിയ രീതിയിലുള്ള സാമ്പത്തികക്രമക്കേടുകൾ ആണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ  ഉയർന്നു  വന്നിരുന്നത്.  അതായത്  സാമ്പത്തിക ഇടപാടുകളിൽ   വഞ്ചന  കേസ് ഉൾപ്പെട്ടതായാണ്  പോലീസ്   റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സിലെ നിർമ്മാതാക്കൾ സ്വന്തം കീശയിൽ നിന്നും ഒരു രൂപ പോലും  ചിലവാക്കിയിട്ടില്ലെന്നാണ് പോലീസിന്റെ  കണ്ടെത്തൽ.നടൻ  സൗബിൻ ഷാഹിർ  ഉൾപ്പടെയുള്ളവർ പറവ  ഫിലിംസ് ഉടമകൾക്കെതിരെയാണ്   വഞ്ചന കേസ് പോലീസ് ചുമത്തിയിരിക്കുന്നത്.28 കോടിയോളം രൂപ പറവ ഫിലിംസിന്റെ അകൗണ്ടുകളിൽ  പലരും നിക്ഷേപിച്ചെങ്കിലും ആകെ   സിനിമയ്ക്ക്  ചിലവായത് 19  കോടി രൂപയ്ക്ക് താഴെയായിരുന്നു എന്നാണ് പോലീസിന്റെ  കണ്ടെത്തലിലൂടെ  വ്യക്തമാകുന്നത്.റിപ്പോർട്ടിൽ ഏറ്റവും പ്രധാനമായും സൂചിപ്പിക്കുന്നൊരു  കാര്യം മഞ്ഞുമ്മൽ ബോയ്സ്  എന്ന ചിത്രത്തിന്റെ  നിർമ്മാണത്തിനായി ഒരു  രൂപ പോലും നിർമ്മാതാക്കൾ ചിലവാക്കിയിട്ടില്ല  എന്നുള്ളതാണ്.ബാങ്ക്  അകൗണ്ടുകൾ പരിശോധിച്ച  അന്ന് തന്നെ പോലീസ് ഇക്കാര്യം കണ്ടെത്തിയിരുന്നു.28ഓളം കോടി രൂപ പലരിൽ നിന്നുമായി എത്തിയിരുന്നു ,എന്നാൽ  ഈ സിനിമയുടെ  യഥാർത്ഥ നിർമ്മാണ ചിലവ്  19  കോടിക്ക്  താഴെയാണ്.അതായത്  ശതകോടികൾ കളക്ട്  ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെ  ശരിക്കുമുള്ള നിർമ്മാണ  ചിലവെന്നു  പറഞ്ഞാൽ വളരെ  കുറവാണ്.


നിർമ്മാണത്തിന്റെ ജിഎസ്ടി  അടച്ചതിൽ നിന്നാണ്  പൊലീസിനു ഈ വിവരങ്ങൾ  കണ്ടെത്തനായത്. 19  കോടിക്ക്  താഴെയാണ് നിർമ്മാണ ചിലവെന്നാണ് ഇവർ ക്ലെയിം ചെയ്തിരിക്കുന്നത്. നിർമ്മാതാക്കളുടെ  തന്നെ സ്റ്റേറ്റ്  മെന്റ് എടുത്താണ്' ചിലവ് ഇത്രമാത്രം ആയതെന്ന് പോലീസ് കണ്ടെത്തിയത്.ചിത്രത്തിന്റെ  ആദ്യ മുടക്കു  മുതൽ ഏഴുകോടി  രൂപ നൽകിയത് സിറാജ് ഹമീദാണ് എന്നയാളാണ് , സിറാജ് ഹമീദിന്  സിനിമയുടെ നാൽപ്പതു ശതമാനം  ലാഭ  വിഹിതം നൽകണമെന്ന കരാർ ആണ് ഉണ്ടായിരുന്നത്.എന്നാൽ ആ കരാർ  പിന്നീട്  പാലിക്കാതെ പോകുകയായിരുന്നു.ഇതോടെയാണ് വഞ്ചനാ കേസിലേക്ക്  വരെ  എത്തി നില്കുന്നത്. അതിനു  ശേഷമാണു ഇഡിയും   ഐബിയെയും അന്വേഷണത്തിലേക്ക് കടന്നു വരുന്നത്.

soubin shahir manjumel boys controversy