തിയറ്ററിൽ ഹിറ്റ് ആയ പൊന്മാൻ മാർച്ച് 14 മുതൽ ഒ.ടി.ടിയിലേക്ക്

ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 14ന് ജിയോഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗിനെത്തുക.

author-image
Rajesh T L
New Update
tgb

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 14ന് ജിയോഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗിനെത്തുക.

ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

basil joseph malayalammovie malayalammovienews