/kalakaumudi/media/media_files/2025/10/16/pradeep-2025-10-16-16-13-03.jpg)
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ താരമായ പ്രദീപ് രംഗനാഥൻ കൊച്ചിയിലെത്തി.
താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം 'ഡ്യൂഡ്' സിനിമയുടെ വിവിധ പ്രൊമോഷൻ പരിപാടികൾക്കായാണ് താരം ഇന്ന് കൊച്ചിയിൽ എത്തിയിരിക്കുന്നത്.
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്.
പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു.
നാളെയാണ് 'ഡ്യൂഡ്' വേൾഡ് വൈഡ് റിലീസിനെത്തുന്നത്.
യുവാക്കള്‍ക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥൻ .ചെയ്ത സിനിമകളെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധേയമായ വിജയം നേടിയെടുക്കാൻ യുവ നടൻ എന്ന നിലയിൽ പ്രദീപ് രംഗനാഥന് കഴിഞ്ഞിട്ടുണ്ട്